Thursday 27 December 2012

മുഗള്‍ റൊട്ടി



2) പാല്‍ – 200 മില്ലി
3) യീസ്റ്റ്‌ – ഒരു ടീസ്പൂണ്‍
4) പഞ്ചസാര – ഒരു ടീസ്പൂണ്‍
5) ഉപ്പ്‌ – വേണ്ടത്ര
6) നെയ്യ്‌ – 2 ടീസ്പൂണ്‍
7) വെള്ളം – ആവശ്യത്തിനു
                                                      പാചകം ചെയ്യുന്ന വിധം
ഗോതമ്പുമാവു തെള്ളിയെടുക്കുക. പാല്‍ ഇളംചൂടില്‍ യീസ്റ്റും പഞ്ചസാരയും ചേര്‍ത്തു പൊങ്ങാന്‍ വെയ്ക്കുക. തെള്ളിയ മാവില്‍ ഈ മിശ്രിതവും ഉപ്പും ചേര്‍ത്തു കുഴക്കുക. ആവശ്യമുണ്ടെങ്കില്‍ വെള്ളവും ചേര്‍ക്കുക.കുഴച്ച മാവ്‌ ഒരു മണിക്കൂര്‍ നേരം അടുപ്പിനടുത്തോ മറ്റോ ഇളം ചൂട്‌ ലഭിക്കുന്ന തരത്തില്‍ പൊങ്ങാന്‍ വെയ്ക്കുക.
പിന്നീട്‌ ഉരുളകളാക്കി പരത്തി നല്ല ചൂടായ തവയില്‍ ചുട്ടെടുക്കുക. റൊട്ടിയുടെ ഇരുവശത്തും നെയ്യ്‌ പുരട്ടി ചൂടോടെ ഉപയോഗിക്കുക.

ചക്കകുരു മുട്ടതോരന്‍




1)ചക്കകുരു തൊലികളഞ്ഞ്‌ ഉപ്പു ചേര്‍ത്തു പുഴുങ്ങിപ്പൊടിച്ചത്‌ – 2 കപ്പ്‌
2)കോഴിമുട്ട 2 എണ്ണം
3)തേങ്ങ തിരുമ്മിയത്‌ – ഒന്നരക്കപ്പ്‌
4)സവാള വലുത്‌ – 1
5) പച്ചമുളക്‌ – 4 എണ്ണം
6) വെളുത്തുള്ളി – 6 അല്ലി
7) കുരുമുളകു പൊടി – കാല്‍ ടീസ്പൂണ്‍
8) ഇഞ്ചി – ഒരു ചെറിയ കഷണം
9) വെളിച്ചെണ്ണ – 30 ഗ്രാം
10) കടുക്‌ – കുറച്ച്‌
11) കറിവേപ്പില – 2 തണ്ട്‌
12) ഉപ്പ്‌ – പാകത്തിനു
പാകം ചെയ്യുന്ന വിധം

തേങ്ങ തിരുമ്മിയതിനകത്തു പച്ചമുളകു സവാള ഇഞ്ചി ഇവ ചെറുതായി അരിഞ്ഞിടുക. കുരുമുളകു പൊടിയും വെളുത്തുള്ളി ചതച്ചതും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ കടുകു വറുത്ത്‌ കറിവേപ്പിലയും ഇട്ട്‌ നന്നായി ഇളക്കി വഴറ്റണം. അതിലേക്കു പൊടിച്ചു വെഹ്ചിരിക്കുന്ന ചക്കക്കുരുവും ചേര്‍ത്ത്‌ ഇളക്കി യോജിപ്പിച്ച്‌ ഒപ്പം മുട്ട ഒഴിച്ച്‌ ഇളക്കി പാകത്തിനു ഉപ്പും ചേര്‍ത്ത്‌ എടുക്കുക.

ഉപ്പുമാങ്ങ അരച്ചുകലക്കി




1) ഉപ്പുമാങ്ങ – 1
2)തേങ്ങ – ഒരു മുറി
3) പച്ചമുളക്‌ – 4
4) ചുവന്ന മുളക്‌ – 2
5) കടുക്‌ – കാല്‍ടീസ്പൂണ്‍
6) വെളിച്ചെണ്ണ – ഒരു ടീസ്പൂണ്‍
7) കായപ്പൊടി – ഒരു നുള്ളു
8) കറിവേപ്പില – കുറച്ച്‌
9) പുളിയില്ലാത്ത കട്ടതൈര്‍ – 1 കപ്പ്‌
10) ഉപ്പ്‌ – ആവശ്യത്തിനു
പാകം ചെയ്യുന്ന വിധം

ആദ്യമായി ഉപ്പുമാങ്ങ കഷണങ്ങളാക്കി തേങ്ങയും പച്ചമുളകും ചേര്‍ത്ത്‌ അരയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇടുക.ഒന്നു തിളച്ചാലുറ്റന്‍ തൈര്‍ ഒഴിച്ച്‌ പതപ്പിച്ചു എടുക്കുക.ഉപ്പുമാങ്ങയില്‍ ഉപ്പ്‌ ഉള്ളതിനാല്‍ ഉപ്പു കുറച്ചു ചേര്‍ത്താല്‍ മതിയാകും.ചോറിനൊപ്പം കൂട്ടാന്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവമാണിത്‌.
വെളുത്തുള്ളി ചട്നി


ചേര്‍ക്കേണ്ട ഇനങ്ങള്‍:

മല്ലിയില 1/2 കെട്ട്‌ 
വാളന്‍ പുളി പകുതി നെല്ലിക്ക വലിപ്പം 
കുരുമുളക് 10 എണ്ണം
വെളുത്തുള്ളി 50 ഗ്രാം 
വറ്റല്‍ മുളക്‌ അരി കളഞ്ഞത്‌ 10 
ഇഞ്ചി ഒരു കഷണം 
ഉപ്പ്‌, വിനാഗിരി പാകത്തിന്‌

പാകം ചെയ്യേണ്ട വിധം:

ഒന്നുമുതല്‍ ആറ് വരെയുള്ള ചേരുവകള്‍ അല്‍പം വിനാഗിരിയില്‍ അരച്ച്‌ ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന്‌ ഉപ്പും അല്‍പം പഞ്ചസാരയും ചേര്‍ത്ത്‌ ചട്നി തയ്യാറാക്കാം.[പഞ്ചസാര വേണ്ടാത്തവര്‍ ഉപയോഗിക്കേണ്ട]

Sunday 16 December 2012

സാമ്പാര്‍


ചേരുവകള്‍:

തുവരപ്പരിപ്പ് -1 കപ്പ്‌
വെള്ളരിക്ക -200 ഗ്രാം
കത്തിരിക്ക -2 എണ്ണം
അമരയ്ക്ക-6 എണ്ണം
പടവലങ്ങ -50 ഗ്രാം
കാരറ്റ് -ഒരെണ്ണത്തിന്‍റെ പകുതി
മുരിങ്ങക്ക-ഒരെണ്ണം
ചേമ്പിന്‍ കിഴങ്ങ് -ഒരെണ്ണം
തക്കാളി -1
പച്ച മുളക്-3 എണ്ണം
ചുവന്നുള്ളി -10 എണ്ണം
മുളക് പൊടി -1/2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി -1 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
കായപ്പൊടി-1/4 ടീസ്പൂണ്‍
പുളി -ചെറുനാരങ്ങ വലിപ്പത്തില്‍
ഉപ്പ്-പാകത്തിന്

താളിക്കാന്‍:

വെളിച്ചെണ്ണ-2 ടീസ്പൂണ്‍
കടുക് -1/2 ടീസ്പൂണ്‍
ചുവന്നുള്ളി-1
ഉലുവ-1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് -2 എണ്ണം
കറിവേപ്പില
മല്ലിയില

പാകം ചെയ്യുന്ന വിധം:

വെള്ളരിക്കയും കാത്തിരിക്കയും പടവലങ്ങയും ചേമ്പിന്‍ കിഴങ്ങും തക്കാളിയുംവലിയ കഷ്ണങ്ങളായി അരിയുക .മുരിങ്ങക്കയും അമരക്കയും ചെറുവിരല്‍ വലിപ്പത്തില്‍ അരിയുക .കാരറ്റ് ഒരിഞ്ചു നീളത്തില്‍ മുറിച്ചിട്ട് നെടുകേ കീറുക . പച്ചമുളക് 2 ആയി അരിയുക .ചുവന്നുള്ളി തൊലി കളഞ്ഞാല്‍ മാത്രം മതിയാവും .
താളിക്കാനുള്ള ചുവന്നുള്ളി കുരുകുരെ അരിയണം

തുവരപ്പരിപ്പ് കഴുകിയതും ചുവന്നുള്ളിയും അമരക്കയും 2 കപ്പ്‌ വെള്ളമൊഴിച്ച്
കുക്കറില്‍ വേവിക്കാന്‍ വയ്ക്കുക .2 വിസില്‍ ആവുമ്പോഴേക്കും സ്റ്റവ് ഓഫ്‌ ചെയ്തു പ്രഷര്‍ പോയതിനു ശേഷം കുക്കര്‍ തുറന്നു അരിഞ്ഞ് വച്ചിരിക്കുന്ന പച്ചക്കറികളും ഉപ്പും പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വീണ്ടും കുക്കറില്‍ വേവിക്കണം.2 വിസില്‍ കഴിഞ്ഞ് സ്റ്റവ്‌ ഓഫ്‌ ചെയ്തു പ്രഷര്‍ പോയതിനു ശേഷം തുറക്കണം.

മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞള്‍ പൊടിയും ശകലം വെള്ളത്തില്‍ കലക്കി വെന്ത കഷ്ങ്ങളോട് ചേര്‍ക്കണം.വെള്ളം പോരെന്നുണ്ടെങ്കില്‍ ആവശ്യത്തിന് വെള്ളമൊഴിക്കാം...കായപ്പൊടിയും ഇടുക.തിളച്ചതിനു ശേഷം വാങ്ങിവയ്ക്കുക .

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് ചുവന്നുള്ളിയും ഉലുവയും ഇട്ട് മുപ്പിക്കുക.എന്നിട്ട് വറ്റല്‍ മുളകും കറിവേപ്പിലയും മല്ലിയിലയും ഇട്ട് വാങ്ങി വച്ചിരിക്കുന്ന സാമ്പാറില്‍ ഒഴിച്ച് അടച്ചു വയ്ക്കുക...ഉപയോഗിക്കാന്‍ നേരം മൂടി എടുക്കുക